എല്ലാം ഉപേക്ഷിച്ച്, സ്വന്തം വീടും നാടും ഒക്കെ വിട്ട് കടലിൽ ജീവിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? അങ്ങനെ ജീവിക്കുന്ന ഒരാളുണ്ട്. വീട് വിറ്റ്, ജോലിയും വിവാഹജീവിതവും ഉപേക്ഷിച്ച് കടലിൽ പുതിയ ജീവിതം ആരംഭിച്ച ആളാണ് കണ്ടന്റ് ക്രിയേറ്ററായ ലിനെൽ.
ഒരു ക്രൂയിസ് കപ്പലിലാണ് ഇപ്പോൾ അവളുടെ മുഴുവൻ സമയത്തെയും ജീവിതം. 2024 -ലാണ് അവൾ ധീരമായ ഈ തീരുമാനം കൈക്കൊണ്ടത്.
‘പോവർട്ടി ടു പാരഡൈസ്’ എന്ന യൂട്യൂബ് ചാനലിലൂടെ അവൾ തന്റെ യാത്രയെ കുറിച്ച് പങ്കുവയ്ക്കാറുണ്ട്. ഏകദേശം 100,000 സബ്സ്ക്രൈബർമാരും അവൾക്കുണ്ട്.
സാധാരണയായി കരുതപ്പെടുന്നത് ക്രൂയിസ് കപ്പലുകളിൽ താമസിക്കുന്നത് വലിയ ചിലവുള്ള കാര്യമാണ് എന്നാണ്. എന്നാൽ, ലിനെൽ പറയുന്നത് അങ്ങനെയല്ല എന്നും.
ക്രൂയിസ് കപ്പലിലെ ജീവിതമടക്കം കാര്യങ്ങൾ യൂട്യൂബിൽ ഷെയർ ചെയ്യാറുള്ള ലിനെലിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 60,000 ഡോളറിൽ (ഏകദേശം 52 ലക്ഷം) താഴെ ആയിരുന്നു. 25,211 ഡോളറാണ് (ഏകദേശം 22 ലക്ഷം) ആണ് ക്രൂയിസിനും ഭക്ഷണത്തിനും ട്രാവലിനും ഒക്കെ കൂടി അവൾക്ക് ചെലവഴിക്കേണ്ടി വന്നത്.
മാസം ശരാശരി 2,102 ഡോളർ വരും ഇത്. എന്നാൽ, യുഎസ്സിൽ ഒരാൾക്ക് ചെലവഴിക്കേണ്ടി വരുന്ന ശരാശരി 2,924 ഡോളറിനേക്കാൾ താഴെയാണ് ഇത് എന്നാണ് ലിനെൽ പറയുന്നത്.
കഴിഞ്ഞ വർഷം ലിനെൽ 267 രാത്രികളാണ് ക്രൂയിസ് കപ്പലുകളിൽ ചെലവഴിച്ചത്. പ്രധാനമായും കാർണിവൽ, റോയൽ കരീബിയൻ എന്നിവയുടെ കപ്പലിലായിരുന്നു യാത്ര.
അവളുടെ സമയത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കടലിലാണ് അവൾ ചെലവഴിച്ചത്. വരാനിരിക്കുന്ന ക്രൂയിസുകൾക്കായി 39 ദിവസങ്ങൾ കൂടി ബുക്ക് ചെയ്തിട്ടുമുണ്ട്.
മറ്റുള്ളവർക്ക് തന്റെ ജീവിതം മനസിലാവില്ലായിരിക്കാം. സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നതാണ് ശരിക്കും സ്വാതന്ത്ര്യം എന്നാണ് ലിനെൽ പറയുന്നത്.
എന്തായാലും, കടലിലെ ജീവിതത്തിൽ അവൾ എക്സ്ട്രാ ഹാപ്പിയാണ് എന്നർത്ഥം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]