മോസ്കോ∙ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി
ക്കൊപ്പം നടത്തിയ കാർ യാത്രയെക്കുറിച്ച് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ്
. കാർ യാത്രയ്ക്കിടെ മോദിയോട് രഹസ്യങ്ങളൊന്നും സംസാരിച്ചില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം നടത്തിയ അലാസ്ക ഉച്ചകോടിയെ കുറിച്ചാണ് സംസാരിച്ചതെന്നുമാണ് പുട്ടിൻ പറഞ്ഞത്.
റഷ്യൻ നിർമിത ഓറസ് ലിമോസിൻ കാറിലായിരുന്നു ഇരുവരും എസ്സിഒ ഉച്ചക്കോടിക്കിടെ ഒരുമിച്ച് യാത്ര ചെയ്തത്.
15 മിനിറ്റായിരുന്നു റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലിലെ ഉഭയകക്ഷി യോഗ വേദിയിലേക്കുള്ള ദൂരം. എന്നാൽ 45 മിനിറ്റു കൂടി മോദിയും പുട്ടിനും കാറിൽ തുടരുകയും നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
പുട്ടിനുമായി കാറിൽവച്ചുനടന്ന സംഭാഷണം ഉൾക്കാഴ്ചപകരുന്നതായിരുന്നെന്നാണ് മോദി പിന്നീട് ഇതേക്കുറിച്ച് പ്രതികരിച്ചത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെ, യുക്രെയ്ന് സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള വഴികള്‍ കണ്ടെത്തണമെന്നും മോദി പുട്ടിനോട് പറഞ്ഞിരുന്നു.
പുട്ടിനെ സ്വീകരിക്കാനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. ഡിസംബറിലാണ് പുട്ടിന്റെ ഇന്ത്യാ സന്ദർശനം.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം PTIയുടെ എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]