ഇസ്ലാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന തകർത്ത പ്രധാന എയർബേസായ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ച്
പാക്കിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമതാവളമാണ് റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസ്. പുതിയ ഉപഗ്രഹ ചിത്രങ്ങള് പുറത്തുവിട്ടുകൊണ്ടാണ് മേഖലയിൽ പുനർനിർമാണം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയുടെ ആക്രമണത്തിൽ സൈനിക ട്രക്കുകൾ അടക്കം വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സൈനിക ട്രക്കുകൾ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ എന്നിവയാണ് ഇന്ത്യൻ വ്യോമസേന തകർത്തത്.
പാക്കിസ്ഥാൻ വ്യോമ – കരസേനകളുടെ ആശയവിനിമയ സംവിധാനങ്ങളെ സംയോജിപ്പിച്ചിരുന്ന കൺട്രോൾ സെന്ററായിരിക്കാം തകർന്ന കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നതെന്നാണ് വിലയിരുത്തൽ. ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂർഖാൻ ബേസിൽ പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ തന്നെ ആക്രമണത്തിന്റെ തീവ്രത വലിയതായിരിക്കാമെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാക്കിസ്ഥാൻ വ്യോമസേനയുടെ 12-ാം നമ്പർ വിഐപി സ്ക്വാഡ്രൺ ‘ബുറാക്സ്’ ഈ വ്യോമത്താവളത്തിലാണ് പ്രവർത്തിക്കുന്നത്.
വിദേശസന്ദർശനത്തിന് പോകുന്ന പാക്കിസ്ഥാൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, കാബിനറ്റ് മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ഉത്തരവാദിത്തം ഈ യൂണിറ്റിനാണ്. പുറത്തുവന്ന ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ബോംബാർഡിയർ ഗ്ലോബൽ 6000 മോഡലിൽ ഉൾപ്പെട്ട
ഒരു വിവിഐപി ജെറ്റും പുനർനിർമ്മാണം നടക്കുന്ന മേഖലയ്ക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കാണാം. തന്റെ പതിവ് യാത്രാ വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയപ്പോൾ സൈനിക മേധാവിയായ അസിം മുനീർ വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്നത് പിഎഎഫ് ഗ്ലോബൽ 6000 വിമാനമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]