ട്രിച്ചി: ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിന് മിനിറ്റുകള്‍ക്ക് മുമ്പ് യാത്ര റദ്ദാക്കി. ബുധനാഴ്ച ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം യാത്ര റദ്ദാക്കിയത്. പത്ത് മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 613 വിമാനം ബുധനാഴ്ച രാവിലെ 4.25നാണ് പുറപ്പെടേണ്ടിയിരുന്നത്. 100 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം റൺവേയിലെത്തി ടേക്ക് ഓഫിനൊരുങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയും വിമാനം റദ്ദാക്കുകയും ചെയ്തത്. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയെന്നും യാത്രക്കാര്‍ക്ക് ഭക്ഷണവും റീഫണ്ടോ, കോംപ്ലിമെന്ററി റീഷെഡ്യൂളിങ്ങോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും നല്‍കിയതായും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
അതേസമയം ട്രിച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് പകരം വിമാനം ഉച്ചയ്ക്ക് 2.42നാണ് ഷാര്‍ജയിലേക്ക് പുറപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]