ദില്ലി: രണ്ട് മലയാളികൾ അടക്കം അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയിൽ. ദില്ലി പൊലീസ് ക്രൈംബ്രാഞ്ചാണ് മലയാളികള്‍ അടക്കം ആറ് പേരെ പിടികൂടിയത്.
പാലക്കാട് സ്വദേശി സുജിൻ, കണ്ണൂർ സ്വദേശി സുഹൈൽ അറസ്റ്റിലായ മലയാളികൾ. അറസ്റ്റിലായവരിൽ നൈജീരിയൻ സ്വദേശികളും ഉള്‍പ്പെടുന്നു.
കേരളം അടക്കം തെക്കേന്ത്യയിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാനികളാണ് പിടിയിലായത്. 21 കോടി രൂപയുടെ മൈറ്റാമെറ്റാഫിനും ഇവരില്‍ നിന്ന് കണ്ടെത്തി.
കേരള പൊലീസ് നൽകിയ വിവരമാണ് പ്രതികളെ പിടികൂടുന്നതിന് നിർണ്ണായകമായത്. സുഹൈൽ ഉള്‍പ്പടെ ഉള്ളവര്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.
ദില്ലിയിലെത്തി നൈജീരിയൻ സ്വദേശികളായ സംഘത്തില്‍ നിന്ന് ലഹരി ശേഖരിക്കുകയും ബംഗളൂരുവിലെത്തിക്കുകയും തുടര്‍ന്ന് കേരളം അടക്കം തെക്കേന്ത്യയിലേക്കുള്ള ലഹരി എത്തിക്കുന്നവരില്‍ പ്രധാനികളാണ് സുജിനും സുഹൈലും എന്നാണ് പൊലീസ് നല്കുന്ന വിവരം. സുഹൈലുമായി ബന്ധപ്പെട്ട
ചിലരെ കേരള പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേരളാ പൊലീസ് ജില്ലി പൊലീസിന് കൈമാറുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]