ബീജിങ്∙ ഉത്തര കൊറിയൻ നേതാവ്
ന്റെ ചൈനീസ് സന്ദർശത്തിനിടെ ഒപ്പമെത്തിയത് മകൾ. കിമ്മിന്റെ മകൾ കിം ജു എ ആണ് ചൈനയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്.
ഇതോടെ കിമ്മിന്റെ പിൻഗാമിയായി മകൾ എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. കൗമാരക്കാരിയായ മകൾ കിമ്മിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
ഇത് കിമ്മിൻ്റെ മകൾ പതിമൂന്നുകാരി കിം ജു എ ആണെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് ട്രെയിനിലാണ് ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലേക്ക് കിം ജോങ് ഉൻ എത്തിയത്. പിന്നാലെ മകൾ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ആദ്യമായാണ് കിമ്മിൻ്റെ മകൾ വിദേശത്ത് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. 2022ൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണത്തിനിടെ കിം ജോങ് ഉന്നിനൊപ്പം മകൾ കിം ജു എയും പൊതുമധ്യത്തിൽ എത്തിയിരുന്നു. ഈ വർഷം മേയ് മാസത്തിൽ റഷ്യൻ എംബസിയുടെ പരിപാടിയിൽ നയതന്ത്ര പ്രതിനിധിയായി കിം ജു എ എത്തിയിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @OlgaBazova/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]