വിയന്ന∙ ജൂൺ 13ന് ഇസ്രയേൽ സൈനിക ആക്രമണം ആരംഭിക്കുന്നതിന് മുൻപ് ഇറാൻ സംപുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം ആയുധ നിർമാണത്തിനുള്ള നിലവാരത്തിലേക്ക് വർധിപ്പിച്ചതായി യുഎൻ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതി അംഗരാജ്യങ്ങൾക്ക് വിതരണം ചെയ്ത രഹസ്യ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
വിയന്ന ആസ്ഥാനമായുള്ള രാജ്യാന്തര ആണവോർജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ജൂൺ 13 വരെ ഇറാനിൽ 440.9 കിലോഗ്രാം യുറേനിയം സംപുഷ്ടീകരിച്ചത് 60% വരെയാണ്. ഇത് മേയ് മാസത്തിൽ ഐഎഇഎയുടെ അവസാന റിപ്പോർട്ടിനേക്കാൾ 32.3 കിലോഗ്രാം വർധനവാണ് കാണിക്കുന്നത്.
അന്ന് ഇറാൻ രഹസ്യമായി കടത്തിയ യുറേനിയം 90 ശതമാനം സംപുഷ്ടീകരണം നടത്തി അണ്വായുധം നിർമിക്കാനാവുന്നതിനു വളരെ അടുത്താണെന്നും റിപ്പോർട്ടിലുണ്ട്.
ഐഎഇഎയുടെ കണക്കനുസരിച്ച്, 60% സംപുഷ്ടീകരിച്ച യുറേനിയത്തിന്റെ ഏകദേശം 42 കിലോഗ്രാം 90% കൂടി സംപുഷ്ടീകരണം നടത്തിയാൽ അണുബോംബ് നിർമിക്കാൻ പര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിന്റെയും യുഎസിന്റെയും ബോംബാക്രമണത്തിൽ തകർന്ന ആണവ പ്ലാന്റുകളിൽ പരിശോധന പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാനും ഐഎഇഎയും കരാറിൽ എത്തിയിട്ടില്ലെന്നും രഹസ്യ റിപ്പോർട്ട് പറയുന്നു. ജൂൺ 22നാണ് യുഎസ് ഇറാന്റെ ആണവ പ്ലാന്റുകളിൽ ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിച്ചത്.
യുദ്ധത്തിനുശേഷം പരിശോധിച്ച ഒരേയൊരു സ്ഥലം റഷ്യൻ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന ബുഷെഹർ ആണവ നിലയം മാത്രമാണ്.
ഓഗസ്റ്റ് 27, 28 തീയതികളിൽ പ്ലാന്റിൽ ഇന്ധനം മാറ്റിസ്ഥാപിക്കുന്നത് ഐഎഇഎ വിദഗ്ധർ നിരീക്ഷിച്ചിരുന്നു. ആണവായുധ നിർവ്യാപന ഉടമ്പടി പ്രകാരം ഐഎഇഎയുമായി സഹകരിക്കാൻ ഇറാൻ നിയമപരമായി ബാധ്യസ്ഥമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]