ന്യൂഡൽഹി∙
മാലിന്യങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനുമായി 1,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആറ് വർഷത്തിനുള്ളിൽ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും 8,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നാഷനൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ (എൻസിഎംഎം) ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ ഇലക്ട്രോണിക്സ്, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങി മേഖലകൾക്ക് വേണ്ട
നിർണായക ധാതുക്കൾക്കായി ആഭ്യന്തര ശേഷി ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല നിർമിക്കുന്നതിനും ലക്ഷ്യമിടുന്നു.
ഈ വർഷം ആദ്യം ചൈന ചില അപൂർവ ധാതുക്കളുടെ വിതരണം നിർത്തിവച്ചതോടെ ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളിൽ പല തടസ്സങ്ങളും നേരിട്ടു. ഇലക്ട്രോണിക്സ്, പുനരുപയോഗ ഊർജം, വൈദ്യുത മൊബിലിറ്റി എന്നിവയ്ക്ക് സുപ്രധാനമായ ധാതുക്കൾക്കായി ഒരൊറ്റ സ്രോതസ്സിനെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലായിരുന്നു ചൈനീസ് നിയന്ത്രണം.
ഇതു മറികടക്കാനാണ് ഇപ്പോഴത്തെ സർക്കാർ നീക്കം.
2031 സാമ്പത്തിക വർഷം വരെ ആറ് വർഷത്തേക്ക് നീണ്ടുനിൽക്കുന്നതാണ് ഈ പദ്ധതി. കൂടാതെ വിതരണ ശൃംഖലയിൽ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു ആഭ്യന്തര പുനരുപയോഗ സംവിധാനം കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @JoshiPralhad എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]