രക്തചന്ദ്രൻ എന്നറിയപ്പെടുന്ന പൂർണ്ണ ചന്ദ്രഗ്രഹണം സെപ്റ്റംബർ 7-8 തീയതികളിൽ ലോകമെമ്പാടും ദൃശ്യമാകും. അപൂർവ ആകാശ വിസ്മയത്തിൽ, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകും.
ഈ സമയം, ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്ത്തി ചുവപ്പും ഓറഞ്ചും കലർന്ന തിളക്കം നൽകും. ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെയും പല രാജ്യങ്ങളിലും ഗ്രഹണം പൂർണ്ണമായും ദൃശ്യമാകും.
അതേസമയം യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാം. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ നീങ്ങുമ്പോൾ ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്ത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
ചന്ദ്രൻ ഭൂമിയുടെ ഇരുണ്ട ഉൾഭാഗത്തിലൂടെ കടന്നുപോകുമ്പോൾ അത് മങ്ങുകയും ചുവപ്പായി മാറുകയും ചെയ്യുന്നു.
ബ്ലഡ് മൂൺ ഇഫക്റ്റ് എന്നറിയപ്പെടുന്ന ഈ ചുവപ്പ് നിറം, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചെറിയ നീല തരംഗദൈർഘ്യങ്ങൾ ദൂരേക്ക് ചിതറുമ്പോൾ, കൂടുതൽ ചുവന്ന തരംഗദൈർഘ്യങ്ങൾ ചന്ദ്രനിലേക്ക് വളയുകയും കടും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്യുന്ന റെയ്ലീ വിസരണം മൂലമാണ് ഉണ്ടാകുന്നത്. രാത്രിയിൽ എവിടെ നിന്നും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം കാണാം. അതേസമയം, വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും മിക്ക ഭാഗങ്ങളിലും ഇത് ദൃശ്യമാകില്ല.
പക്ഷേ ലോകജനസംഖ്യയുടെ ഏകദേശം 85% പേർക്കും ഇതിന്റെ ഒരു ഭാഗമെങ്കിലും കാണാൻ കഴിയും. ഇന്ത്യയിലും ചന്ദ്രഗ്രഹണം കാണാം.
ഗ്രഹണത്തിന്റെ പൂർണ്ണ ഘട്ടം 82 മിനിറ്റ് നീണ്ടുനിൽക്കും. ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായി പരിഗണിക്കുന്നു.
സെപ്റ്റംബർ ഏഴ് രാത്രി 8.58 മുതലാണ് ആരംഭിക്കുക. സെപ്റ്റംബർ പുലർച്ചെ 2.25 വരെ നീളും.
നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. കൂടാതെ ഉപകരണങ്ങളൊന്നും ആവശ്യമില്ല.
ചന്ദ്രനിലെ ഗർത്തങ്ങൾ, ചുവന്ന ഗ്രേഡിയന്റ് തുടങ്ങിയ വിശദാംശങ്ങൾക്ക് കാണണമെങ്കിൽ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]