ബദാം കുതിർത്ത് കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങള്‍ അറിയാം..
നാരുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിൻ ഇ, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ് എന്നിങ്ങനെ ഒട്ടേറെ പോഷകങ്ങള്‍ നിറഞ്ഞ ബദാം പോലുള്ള നട്സ് കുതിര്‍ത്ത് വേണം കഴിക്കാന്‍.
ഇങ്ങനെ ചെയ്യുമ്ബോള്‍ ദഹനം എളുപ്പമാകും. ഇങ്ങനെ ചെയ്യുന്നത്, സിങ്ക്, ഇരുമ്ബ് എന്നീ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഫൈറ്റിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നു. കൂടാതെ, ബദാം കുതിർക്കുമ്ബോള്‍, ലിപേസ് പോലുള്ള എൻസൈമുകള്‍ പുറത്തുവിടുന്നു, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സ്ഥിരമായി കുതിര്‍ത്ത ബദാം കഴിക്കുന്നത്, രക്തത്തിലെ ആൻ്റിഓക്സിഡൻ്റുകളുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനം പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കുന്നതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ബദാം കഴിക്കുന്നത് ഗുണം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദഹനത്തിനു സഹായിക്കുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി പകരം ബദാം കഴിക്കുന്നത് ശീലമാക്കുക.
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. ബദാം കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]