
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്യും. 1833 തൊഴിലാളികൾക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ് സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും. അതേസമയം സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും നൽകുക.
വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നൽകും. വെള്ള , നീല റേഷൻ കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
Story Highlights : K N Balagopal Onam Kit For plantation workers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]