

മോഷണം നടത്തുന്നത് ആഡംബര ജീവിതം നയിക്കാൻ ; കേസുകള്‍ സ്വയം വാദിക്കും; ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവർന്ന കേസില്‍ ‘വക്കീല്‍’ സജീവൻ പിടിയില്‍
എറണാകുളം : മറൈൻഡ്രൈവില്‍ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവർന്ന കേസില്‍ മോഷ്ടാവായ ഒറ്റപ്പാലം സ്വദേശി സജീവൻ (വക്കീല്‍ സജീവൻ) അറസ്റ്റില്‍.
പൂജപ്പുരയില്‍നിന്ന് 10 പവൻ സ്വർണം കവർന്ന കേസില്‍ പിടിയിലായ പ്രതിയെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മറൈൻഡ്രൈവിലെ മോഷണക്കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ജൂലായ് 21-ന് രാവിലെ 10-നായിരുന്നു മറൈൻഡ്രൈവിലെ മോഷണം. നീളത്തിലുള്ള കമ്ബി ഉപയോഗിച്ച് പൂട്ട് തകർത്തശേഷമാണ് പണം അപഹരിച്ചത്. മോഷണത്തിന് ശേഷം ഇയാള്‍ മുംബൈയിലേക്ക് കടന്നു. മോഷണമുതല്‍ വിറ്റ് ആഡംബരജീവിതം നടത്തുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 40-ലധികം കേസുകളുണ്ട്. ഒറ്റയ്ക്ക് പകല്‍സമയത്ത് മാത്രമേ മോഷണം നടത്താറുള്ളൂ. കേസുകളെല്ലാം സ്വന്തമായി വാദിക്കുന്നതിനാലാണ് ‘വക്കീല്‍ സജീവൻ’ എന്ന പേര് വന്നത്. കൊച്ചി സിറ്റി പോലീസിന് രണ്ടുദിവസത്തെ കസ്റ്റഡി അനുവദിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]