

പള്ളിക്കത്തോട് ലൂസി വധക്കേസ് ; കൊലയ്ക്ക് കാരണം സംശയം മൂലമുള്ള മുൻവൈരാഗ്യം ; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോട്ടയം ജില്ലാ സെഷൻസ് കോടതി
സ്വന്തം ലേഖകൻ
കോട്ടയം: പട്ടാപ്പകൽ പള്ളിക്കത്തോട് ഗ്രാമീൺ ബാങ്കിനു മുമ്പിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ ഭർത്താവിന് കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി എൽസമ്മ ജീവപര്യന്തം ശിക്ഷയും 25000/ രൂപപിഴയും പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവും വിധിച്ചു.
2016 ഏപ്രിൽ നാലിന് പള്ളിക്കാത്തോട് ഗ്രാമീൺ ബാങ്കിനു മുൻവശം വെച്ച് ജോർജ്ജ് ഭാര്യ ലൂസി യെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ഇയാൾ സംശയം മൂലമുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരുടെയും പേരിൽ ബാങ്കിൽ സ്വർണപ്പണയ വായ്പ്പ ഉണ്ടായിരുന്നു.ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വേർപ്പെട്ട് ജീവിക്കാൻ കാരണം. സ്വർണപ്പണയം പുതുക്കുന്നതിനായി ബാങ്കിലെത്തിയതായിരുന്നു ലൂസി.ബാങ്ക് നോട്ടീസ് ജോർജ്ജിനും ലഭിച്ചിരുന്നു.
സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുൻ പ്രോസിക്യൂട്ടർ അഡ്വ.ഗിരിജാബിജുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. 28 സാക്ഷികളെ വിസ്തരിച്ചു, 29 പ്രമാണങ്ങൾ തെളിവിൽ സ്വീകരിച്ചു. പൊൻകുന്നം സി ഐ ആയിരുന്ന പിഎം ബൈജുവിൻ്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]