
എതിർ കക്ഷിയുടെ കുത്തേറ്റ കോട്ടയം ബാറിലെ അഭിഭാഷകൻ അഡ്വ.അലക്സ് തോമസിന്റെ ശസ്ത്രക്രിയ ഇന്ന് ; തിരുവല്ല കോടതിയിൽ കേസ് നടത്തി പരാജയപ്പെട്ട എതിർകക്ഷിയുടെ ആക്രമണത്തിലാണ് അലക്സിന് കുത്തേറ്റത് സ്വന്തം ലേഖകൻ തിരുവല്ല: കോട്ടയം ബാറിലെ അഭിഭാഷകൻ അഡ്വ.അലക്സ് തോമസിന് കേസിലെ എതിർകക്ഷിയുടെ ആക്രമണത്തിൽ കുത്തേറ്റു.
പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലക്സ് തോമസിന്റെ ശസ്ത്രക്രിയ ഇന്ന് നടത്തും തിരുവല്ല കോടതിയിൽ നടത്തിയ ആർ സി ഓ പി ( R.C.O.P) കേസിൽ അഡ്വ.അലക്സിൻറെ കക്ഷിക്ക് അനുകൂലമായി കോടതിവിധി വന്നിരുന്നു. ഇതേ എതിർകക്ഷിക്ക് എതിരായി മറ്റൊരു ആർ സി ഓ പി കേസും കോടതിയിൽ ഉണ്ടായിരുന്നു.
വിധി വന്നതിനെ തുടർന്ന് കടമുറി ഭാഗങ്ങൾ എതൃകക്ഷി തല്ലിപ്പൊട്ടിക്കുന്നു എന്ന് ഹർജിക്കാരൻ പറഞ്ഞതനുസരിച്ച് കടമുറിയുടെ സമീപം എത്തിയപ്പോഴാണ് ‘നീ അല്ലേടാ എനിക്ക് എതിരേ കേസ് നടത്തിയത് ‘ എന്ന് ആക്രോശിച്ചു കൊണ്ട് രണ്ട് കത്തികളുമായി അഡ്വ.അലക്സിനെ പ്രതി ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണമായതിനാൽ നെഞ്ചിന് നേരേ വന്ന കുത്ത് തടഞ്ഞപ്പോൾ കത്തി കൈയിൽ തുളഞ്ഞു കയറുകയായിരുന്നു.
ജോസഫ് ആൻറ് പൗലോസ് ലോയേഴ്സ് ഓഫീസിലെ അഭിഭാഷകനാണ് അഡ്വ.
അലക്സ് തോമസ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]