വിശ്വാസികൾ മറിയാമിനെ പോലെ താഴ്മയുടെ വലിയ മാതൃക സ്വീകരിക്കണം: മാത്യൂസ് മോർ അന്തിമോസ് : മണർകാട് പള്ളിയിൽ ഇന്ന് മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും
മണർകാട്: പരിശുദ്ധ കന്യകാമറിയാമിനെ പോലെ താഴ്മയുടെ വിലയ മാതൃക വിശ്വാസികൾ സ്വീകരിക്കണമെന്ന് അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തിമോസ്.
സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാം ദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മറിയാമിനുണ്ടായിരുന്ന താഴ്മയിലൂടെ മാത്രമേ ഓരോ വിശ്വാസിക്കും ദൈവഭവനത്തിലേക്ക് എത്തിചേരാൻ സാധിക്കൂ. ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ തിരുവചനങ്ങൾ പൂർണമാക്കുവാൻ മറിയം എപ്രകാരം താഴ്മയുള്ളവളായി തീർന്നുവോ അപ്രകാരം വിശ്വാസികൾ എല്ലാവരും താഴ്മയുള്ളവരായിരിക്കണമെന്ന് അദ്ദഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്യൂസ് മോർ അന്തിമോസ്, ഫാ. സഞ്ചു മാനുവൽ കിടങ്ങേത്ത് എന്നിവർ വചനസന്ദേശം നൽകി. വൈകിട്ട് ഫാ. ജോർജ് കരിപ്പാലിന്റെ നേതൃത്വത്തിൽ ധ്യാനശുശ്രൂഷയും നടത്തി.
മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും ഇന്ന്
മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള മെറിറ്റ് ഡേയും ഇടവകയിലെ മുതിർന്ന വയോജനങ്ങളെ ആദരിക്കലും ഇന്ന് നടക്കും.
ഇന്ന് വൈകിട്ട് ആറിന് മുംബൈ ഭദ്രാസനാധിപനും അയർലന്റ് പാത്രിയർക്കൽ വികാരിയുമായ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ ഉദ്ഘാടനം ചെയ്യും.
പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസ് മുഖ്യ പ്രഭാക്ഷണം നടത്തും. ഇടവകയിലെ 80 വയസ് കഴിഞ്ഞ വയോധികരെ കളക്ടർ ജോൺ വി. സാമുവേൽ ആദരിക്കും.
ഉന്നത ബഹുമതികൾ ലഭിച്ച ഇടവകാംഗങ്ങളെ ആദരിക്കലും കഴിഞ്ഞ അദ്ധ്യായന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാർത്ഥികൾ, പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്ക് മെറിറ്റ് അവാർഡ് വിതരണവും മർക്കോസ് മോർ ക്രിസോസ്റ്റമോസ് നിർവഹിക്കും.
മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫീലിപ്പോസ്, എന്നിവർ പ്രസംഗിക്കും. കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് സ്വാഗതവും കത്തീഡ്രൽ ട്രസ്റ്റി വർഗീസ് ഐപ്പ് കൃതജ്ഞതയും പറയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]