
സ്വന്തം ലേഖിക
കോട്ടയം: പാലാ രാമപുരത്ത് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ചോരയില്‍ കുളിച്ചു വീണുകിടക്കുന്ന കുട്ടികളെ ആദ്യം കണ്ടത് ബന്ധുക്കളായിരുന്നു. അര്‍ദ്ധരാത്രിയില്‍ ജോമോൻ ആദ്യം കഴുത്തറുത്തത് ഇളയ കുട്ടിയുടേതായിരുന്നു. അനിയത്തിയുടെ നിലവിളി കേട്ട് എന്നേറ്റു വന്ന മൂത്ത മകളെയും ജോമോൻ ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ കഴുത്തുമായി കുട്ടികള്‍ നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത് താമസിക്കുന്ന ജോമോന്റെ മാതാവിന്റെ വീട്ടിലേക്കാണ് ഓടി കയറിയത്. പിന്നാലെ കുട്ടികള്‍ തളര്‍ന്നു വീണു. വാതില്‍ തുറന്നിറങ്ങിയ ജോമോന്റെ ബന്ധുക്കള്‍ ചോരയില്‍ കുളിച്ചു വീണുകിടക്കുന്ന മക്കളെയാണ് കണ്ടത്.
അതേസമയം ജോമോനും ഭാര്യയും കഴിഞ്ഞ ഒന്നരവര്‍ഷമായി അകല്‍ച്ചയില്‍ ആയിരുന്നു എന്നാണ് വിവരം. അതിനാല്‍ ജോമോൻ പെണ്‍കുട്ടികളുമായി ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ഉപേക്ഷിച്ച് പോയതിനു പിന്നാലെ ജോമോൻ മാനസികമായി തകര്‍ന്നിരുന്നു എന്നാണ് വിവരം.
അതേസമയം കുട്ടികളുടെ കാര്യത്തില്‍ ജോമോൻ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ക്രൂരത നടന്നതെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ജോമോൻ നേരത്തേയും മദ്യപിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കുന്നത് ജോമോന്റെ പതിവായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയും ജോമോനുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടാകുന്നത് പിതാവായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.
നിരന്തരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഭാര്യ ജോമോനെ വിട്ടു മാറിത്താമസിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നങ്ങളായിരിക്കാം ഇത്തരത്തില്‍ കൊടും ക്രൂരതയ്ക്ക് പിന്നിൽ.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net