ന്യൂഡൽഹി : ജി 20 അധ്യക്ഷനെന്ന നിലയിലും അങ്ങനെയല്ലെങ്കിലും ലോകമെമ്പാടും സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ആഗോള സഹകരണം അനിവാര്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. സൈബര്‍ ഭീകരത, ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള സൈബര്‍ ഭീഷണികള്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
ഒമ്പത് വര്‍ഷത്തെ രാഷ്ട്രീയ സ്ഥിരതയാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം. ഇത് നിരവധി സുപ്രധാന പരിഷ്കാരങ്ങള്‍ പ്രാപ്തമാക്കി.
എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വലിയ വില നല്‍കേണ്ടി വന്നേക്കും. ഏറ്റവും ദരിദ്രരും ഏറ്റവും ദുര്‍ബലരുമായവര്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് നിരുത്തരവാദപരമായ സാമ്പത്തിക നയങ്ങള്‍ കാരണമാണ്.
ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം മൂന്നാംലോകം എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളില്‍ ആത്മവിശ്വാസത്തിന്റെ വിത്ത് പാകി. ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെയും അവഗണിക്കപ്പെട്ടവരെയും ഉയര്‍ത്താനുള്ള ഞങ്ങളുടെ ആഭ്യന്തര സമീപനം ആഗോള തലത്തിലും തങ്ങളെ നയിക്കുന്നു. ഒന്നര കോടിയിലധികം ഇന്ത്യക്കാര്‍ ഒരു വര്‍ഷം നീണ്ടുനിന്ന ജി 20 പരിപാടികളില്‍ പങ്കെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]