
വാഷിങ്ടൻ∙ ഗാസയിൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കാൻ
മേൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട്
കത്ത്. മുൻ ഇന്റലിജൻസ് ഏജൻസികളുടെ മേധാവികൾ ഉൾപ്പെടെ ഏകദേശം 600 ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കത്തെഴുതിയത്.
ഹമാസ് ഇനി ഇസ്രയേലിന് തന്ത്രപരമായ ഭീഷണിയല്ലെന്നും കത്തിൽ പറയുന്നു.
‘‘ഭൂരിപക്ഷം ഇസ്രയേലികളുമായുള്ള നിങ്ങളുടെ വിശ്വാസ്യത നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും ശരിയായ ദിശയിലേക്ക് നയിക്കും. യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ തിരികെ കൊണ്ടുവരിക’’ – മുൻ സുരക്ഷാ ഉദ്യോഗസ്ഥർ അയച്ച കത്തിൽ പറയുന്നു.
വെടിനിർത്തൽ ചർച്ചകൾ നിലച്ചതോടെ ഗാസയിൽ സൈനിക നടപടികൾ വ്യാപിപ്പിക്കാൻ നെതന്യാഹു ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന് കത്തയച്ചിരിക്കുന്നത്. ഇസ്രയേൽ നടത്തിയ സൈനിക നടപടികളിൽ 60,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണു ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്.
ഇതിനുപുറമേ പട്ടിണി മരണങ്ങളും ഗാസയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം 93 കുട്ടികൾ ഉൾപ്പെടെ 180 പേർ പോഷകാഹാരക്കുറവ് മൂലം ഗാസയിൽ മരിച്ചതായാണു മന്ത്രാലയത്തിന്റെ കണക്ക്.
ഗാസ ക്ഷാമത്തിന്റെ പിടിയിലാണെന്നാണു യുഎൻ പിന്തുണയുള്ള ഏജൻസികൾ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]