
പാലക്കാട്: വാളയാറിലെ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. ഇടുക്കി ജില്ലയിലെ കട്ടപ്പന വില്ലേജ് പള്ളിപ്പടി ദേശത്ത് അരിപ്ലാക്കൽ വീട്ടിൽ ജെറോം ജോയിയാണ് പിടിയിലായത്.
125 മില്ലിഗ്രാം ലഹരിമരുന്നാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. അന്തർ സംസ്ഥാന കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം.
ഇന്ന് രാവിലെ പത്തരയോടെ ചെക്പോസ്റ്റിൽ എത്തിയ ബസ് തടഞ്ഞ് യാത്രക്കാരെ പരിശോധിച്ചിരുന്നു. ഈ സമയത്താണ് യുവാവിൻ്റെ പക്കൽ ലഹരിമരുന്ന് കണ്ടെത്തിയത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്സൈസ് ഇൻസ്പെക്ടർ മനോജ്കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
എഇഐ കെ എക്സ് ബാസ്റ്റിൻ, പിഒ കെ വി ദിനേഷ്, സിഇഒമാരായ പി ശരവണൻ, പി പ്രശാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]