
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 277-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 2 കോടി ദിര്‍ഹം (47 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശിയായ സാബൂജ് മിയാ അമീര്‍ ഹൊസ്സൈന് ദിവന്. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം വാങ്ങിയ 194560 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന വിജയം നേടിക്കൊടുത്തത്.
ജൂലൈ 29ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഗ്രാന്‍ഡ് പ്രൈസിന് പുറമെ മറ്റ് ആറ് പേര്‍ക്ക് 50,000 ദിര്‍ഹം വീതം ലഭിച്ചു.
289111 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ആന്റണി അശോക് 50,000 ദിര്‍ഹം സ്വന്തമാക്കി. ഇന്ത്യക്കാരനായ നിക്കോളാസ് പോള്‍ വാറോക്കി 319876 എന്ന ടിക്കറ്റ് നമ്പരിലൂടെ 50,000 ദിര്‍ഹം സ്വന്തമാക്കി.
170133 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള കബീര്‍ കഴിങ്കില്, 240127 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ബിക്രമ സാഹു, 337382 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വദേശിയായ മൊസ അല്‍മന്‍സൂരി, 072257 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സാകിര്‍ ഹുസൈന് ഈരാറ്റം വക്കത്ത് എന്നിവര്‍ 50,000 ദിര്‍ഹം വീതം സ്വന്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]