
സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്. (obscene comment under post related to wayanad landslide)
സോഷ്യൽ മീഡിയകൾ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ പൊലീസിൻ്റെ കർശന നിരീക്ഷണത്തിൽ ആണ്. സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
Read Also:
ദുരന്തമുഖത്തെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി അശ്ലീല കമന്റുകളാണുണ്ടായിരുന്നത്. സോഷ്യൽ മീഡിയ വഴി ഇവർ രൂക്ഷവിമർശനങ്ങൾ നേരിടുന്നുണ്ട്.
Story Highlights : obscene comment under post related to wayanad landslide
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]