
കൊച്ചി: എറണാകുളം സ്പെഷ്യൽ സ്ക്വാഡ് കുന്നത്തുനാട് വെസ്റ്റ് മോറക്കാലയിൽ നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് 7.5 ഗ്രാം എംഡിഎംഎയും, 53 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. ആ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നയാളിനെ പ്രതി ആയി അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടിൽ വിഷ്ണുവിനെ കൂടാതെ ബാഗ്ലൂർ സ്വദേശിയായ ഒരു യുവാവും രണ്ട് വിദേശ വനിതകളും ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സംഗതികൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.
വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ കെപി പ്രമോദിന്റെ പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജിനിഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) എംഎം അരുൺ കുമാർ, ബസന്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ, കാർത്തിക്, ബദർ അലി, വനിത സിവിൽ എക്സൈസ് ഓഫീസർ നിഷ എന്നിവർ ഉണ്ടായിരുന്നു. കൂട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾ, പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ബൈക്ക് മോഷ്ടിച്ച 19കാരൻ പിടിയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]