
പാലക്കാട്ട് ഒൻപതു വയസ്സുകാരനും പിതാവും വീട്ടിൽ മരിച്ചനിലയിൽ; ഇതേവീട്ടിൽ മാതാവ് തൂങ്ങിമരിച്ചത് കഴിഞ്ഞ മേയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒറ്റപ്പാലം (പാലക്കാട്) ∙ മനിശ്ശേരിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ . മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരാണു മരിച്ചത്. മകനു കുരുക്കൊരുക്കി കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മനിശ്ശേരിയിലെ വീട്ടിൽ വൈകിട്ട് അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. കിരണിന്റെ ഭാര്യ അഖീന ഇതേ വീട്ടിൽ കഴിഞ്ഞ മേയ് 14നു തൂങ്ങിമരിച്ചിരുന്നു.
വിദേശത്ത് ജോലിചെയ്തിരുന്ന കിരൺ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ജൂൺ 8നു മടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തുകയായിരുന്നു. മായന്നൂർ പാറമേൽപടിയിൽ സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കൂട്ടി വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു മനിശ്ശേരിയിലെത്തിയത്. സമീപത്തെ ബന്ധുവീട്ടിൽ പോയശേഷം സ്വന്തം വീട്ടിലേക്കു കയറി. പിന്നീടു മൂന്നരയോടെ വീടിന്റെ മുന്നിലെ വാതിൽ മാത്രം പൂട്ടി താക്കോൽ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം യാത്രപറഞ്ഞു മടങ്ങി.
പിന്നീടു വീണ്ടും ഇരുവരും തിരിച്ചെത്തുകയായിരുന്നു. വൈകിട്ട് അഞ്ചോടെ കിരണിന്റെ സ്കൂട്ടർ പുറത്തു നിർത്തിയിട്ടതു കണ്ട ബന്ധുക്കൾ പിൻവാതിലിലൂടെ കയറി പരിശോധിച്ചപ്പോഴാണു വീടിന്റെ ഒന്നാം നിലയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. കിഷൻ പാറമേൽപടിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഒറ്റപ്പാലം ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എം.സുനിൽ എന്നിവർ വീട്ടിൽ പരിശോധന നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)