
‘ഇസ്രയേൽ എംബസി ബിജെപിയിലേക്കുള്ള എളുപ്പ വഴിയെന്ന് തരൂരിനറിയാം’: വിമർശിച്ച് ബിനോയ് വിശ്വം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഇസ്രയേൽ എംബസിയുടെ വിരുന്നിൽ പങ്കെടുത്ത ശശി തരൂരിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ഇസ്രയേൽ എംബസിയാണ് ബിജെപിയിലേക്കുള്ള എളുപ്പവഴിയെന്ന് തരൂരിനറിയാമെന്ന് ബിനോയ് വിശ്വം എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
‘‘ കോൺഗ്രസ് കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ വളരെ വിവേകശാലിയാണ്. ഇസ്രയേൽ എംബസിയാണ് ബിജെപിയിലേക്കുള്ള എളുപ്പവഴിയെന്ന് അദ്ദേഹത്തിനറിയാം. അവരുടെ ‘മാസ്റ്റർ പാർലമെന്റേറിയൻ’ തുടർച്ചയായി സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാടിന് ഗാസയിലെ ജനങ്ങളുടെ രക്തവും ജീവനും കണ്ണീരും കോൺഗ്രസ്സിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുന്നുണ്ട്’’– അദ്ദേഹം പറഞ്ഞു.
പലസ്തീനിലും ഇറാനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ചോദ്യം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ശശി തരൂർ എംപി ഇസ്രയേൽ എംബസിയുടെ വിരുന്നിൽ പങ്കെടുത്ത് പുതിയ വിവാദത്തിന് കളമൊരുക്കിയിരുന്നു. പാർട്ടിയെ അറിയിക്കാതെയായിരുന്നു തരൂരിന്റെ നടപടിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ 27നാണ് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസറിന്റെ വസതിയിൽ നടന്ന വിരുന്നിൽ തരൂർ പങ്കെടുത്തത്.