
‘ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരം; ഗവർണർ വരുമ്പോൾ ഇങ്ങനെയല്ല ചെയ്യേണ്ടത്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷന് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് . ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് ഗവർണർ പങ്കെടുത്ത പരിപാടിയുടെ അനുമതി റജിസ്ട്രാർ റദ്ദാക്കിയിരുന്നു. ഗവർണറോട് അനാദരം കാണിച്ചെന്നും ബാഹ്യസമ്മർദത്തിനു വഴങ്ങി ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നും ആരോപിച്ചാണ് റജിസ്ട്രാറെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്.
കേസ് പരിഗണിക്കവേ റജിസ്ട്രാറെ കോടതി വിമർശിച്ചു. എന്തു കൊണ്ടാണ് പങ്കെടുക്കുന്ന പരിപാടി നിർത്താൻ നിർദേശം നൽകിയതെന്ന് റജിസ്ട്രാറുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. മതചിഹ്നം പ്രദർശിപ്പിച്ചതു കൊണ്ടാണ് പരിപാടി നിർത്താൻ നിർദേശം നൽകിയതെന്നു അഭിഭാഷകൻ അറിയിച്ചു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നു ഹൈക്കോടതി ചോദിച്ചു. ഹിന്ദു ദേവതയുടെ ചിത്രമാണ് പ്രദർശിപ്പിച്ചതെന്നും, പതാകയേന്തിയ സ്ത്രീയുടെ ചിത്രമാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ അറിയിച്ചു. ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി പറഞ്ഞു. റജിസ്ട്രാറുടെ നടപടി ഗവര്‍ണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നും, ഗവർണർ വരുമ്പോൾ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമ വിരുദ്ധമായി വിസി നടത്തിയ സസ്പെന്‍ഷനാണ് പ്രധാന വിഷയമെന്നു ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. വിസിക്കും സര്‍വകലാശാലയ്ക്കും രണ്ടു നിലപാടാണെന്നു പറഞ്ഞ കോടതി, കേരള സര്‍വകലാശാലയോടും പൊലീസിനോടും വിശദീകരണം തേടി. ശ്രീപത്മനാഭ സേവാസമിതി എന്ന സംഘടന കഴിഞ്ഞമാസം 25നു ഗവർണർ രാജേന്ദ്ര അർലേക്കറെ പങ്കെടുപ്പിച്ചു സർവകലാശാലാ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിൽനിന്നാണു പ്രശ്നങ്ങളുടെ തുടക്കം.
മതചിഹ്നം ഉപയോഗിക്കരുതെന്നു ചൂണ്ടിക്കാട്ടി റജിസ്ട്രാർ പരിപാടിക്കുള്ള അനുമതി റദ്ദാക്കി. എന്നാൽ, രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു സംഘാടകർ വാദിച്ചതോടെ ഗവർണർ പരിപാടിക്കെത്തി. ഇതു പിന്നീട്, ഗവർണർക്കെതിരെ എസ്എഫ്ഐ– കെഎസ്യു പ്രതിഷേധത്തിലും ബിജെപി പ്രവർത്തകരുമായുള്ള തമ്മിൽത്തല്ലിലുമാണ് കലാശിച്ചത്. റജിസ്ട്രാറുടെ സസ്പെൻഷനെതിരെ എസ്എഫ്ഐ ഉൾപ്പെടെ ഭരണാനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.