
വ്യോമാതിർത്തി തുറന്ന് ഇറാൻ, ബിന്ദുവിന്റെ മരണം ആന്തരിക ക്ഷതം മൂലം- പ്രധാനവാർത്തകള് വായിക്കാം
വ്യോമാതിർത്തി തുറന്ന് ഇറാൻ, വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത, ബിന്ദുവിന്റെ മരണകാരണം ആന്തരിക ക്ഷതം മൂലം, പത്തനംതിട്ട ഡിഎംഒ ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂര അടർന്നുവീണു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്.
ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം. മെഡിക്കൽ കോളജ് കെട്ടിടം തകർന്നു വീണുള്ള ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്നു ഫൊറൻസിക്, ഇൻക്വിസ്റ്റ് റിപ്പോർട്ടുകൾ. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതം കാരണമാണു മരണമെന്നാണു പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്.
ഭാരമുള്ള വസ്തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു. കലക്ടറേറ്റിൽ ഡിഎംഒ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. ആർക്കും പരുക്കില്ല.
കലക്ടറേറ്റിന്റെ നാലാം നിലയിലാണ് ഡിഎംഒ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഓഫിസിലേക്കു കയറുന്ന ഭാഗത്താണ് മേൽക്കൂരയിൽനിന്ന് ഒരു ഭാഗം അടർന്നു വീണത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇന്നു മുതൽ ആറാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
ഇസ്രയേലുമായുള്ള യുദ്ധത്തെ തുടർന്ന് ജൂൺ 13ന് അടച്ചിട്ട വ്യോമാതിർത്തി തുറന്നതായി ഇറാൻ.
ടെഹ്റാനിലെ മെഹ്റാബാദ്, ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും വീണ്ടും തുറന്നതായാണ് അറിയിപ്പ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി.എസ്.
സ്വയം ശ്വസിച്ചു തുടങ്ങിയതായി അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി.കെ. ശശിധരൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
വെന്റിലേറ്ററിന്റെ സഹായം ഇപ്പോൾ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളിലൊന്നു അത് Photofex-AT /Istockphoto.comൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]