
‘ഓരോ ദിവസവും പൊരുതി മുന്നേറി, വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാൻ തുടങ്ങി’; വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
തിരുവനന്തപുരം∙ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി.എസ്.
സ്വയം ശ്വസിച്ചു തുടങ്ങിയതായി അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി.കെ. ശശിധരൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
വെന്റിലേറ്ററിന്റെ സഹായം ഇപ്പോൾ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
‘‘ ഒരു കാലഘട്ടം അതിന്റെ അവസാന ഘട്ടത്തിലാണ്.
സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യൻ ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. പത്തിരുപത്തഞ്ച് വർഷം ആ മനീഷിയുടെ കൈവിരൽത്തുമ്പിൽ തൊട്ടു നടന്നതിന്റെ കനം എവിടെയൊക്കെയോ തൂങ്ങി നിൽക്കുമ്പോൾ നാട്ടിലെത്തുക എന്നത് ഇതുവരെ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഒരുപക്ഷെ, നാളെ മുതൽ അദ്ദേഹം സ്വയം ശ്വസിച്ചു തുടങ്ങാനിടയുണ്ട് എന്ന് അന്ന് വൈകുന്നേരം ഡോക്ടർമാർ പറഞ്ഞപ്പോൾ ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ ഒരുപിടി ആളുകളുടെ മുഖത്ത് കണ്ട
പ്രതീക്ഷയോടൊപ്പം ഞാനും ആശുപത്രി മുറ്റത്ത് തുടരുകയായിരുന്നു.
ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റിൽ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. ഇപ്പോൾ രാജധാനിയിൽ തിരിച്ച് നാട്ടിലേക്ക് പുറപ്പെടുന്നു.
ഒരാഴ്ച്ചയ്ക്കകം തിരിച്ച് ചെന്ന് ആ കൈവിരൽ തൊടാമെന്ന് പ്രതീക്ഷിക്കുന്നു’’.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]