
സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; പീഡനക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസില് സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസ് കർണാടക റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണു പരാതി നൽകിയിരുന്നത്. സംഭവം നടന്നു 12 വർഷത്തിനുശേഷമാണു യുവാവ് പരാതി നൽകിയത്. എന്നാൽ പരാതിയിലെ പല ആരോപണങ്ങളിലും വ്യക്തതയില്ലെന്നും യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയാണു കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് രഞ്ജിത്തിന്റെ ഹർജി പരിഗണിച്ച് കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു.
2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണു കേസ്. ഈ ദൃശ്യങ്ങൾ പ്രമുഖ നടിക്ക് അയച്ചുനൽകിയെന്നും യുവാവ് ആരോപിച്ചിരുന്നു. എന്നാൽ സംഭവം നടക്കുന്ന സമയം ഈ ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ലെന്ന വിവരവും പുറത്തുവന്നിരുന്നു.
കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണു സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസിൽനിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.