
‘രക്ഷാപ്രവർത്തനം വൈകിയെന്നറിഞ്ഞപ്പോൾ ഭൂതകാലത്തിലേക്ക് തിരഞ്ഞുനോക്കിപ്പോയി’; കുറിപ്പുമായി ശൈലജയുടെ കാലത്തെ ആരോഗ്യ ഡയറക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി യുടെ കാലത്ത് ആരോഗ്യ ഡയറക്ടറായിരുന്ന സരിത ശിവരാമൻ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങൾ ആരോഗ്യമേഖലയിൽ ഉണ്ടായപ്പോൾ കരുത്തും ആത്മവിശ്വാസവും പകർന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓർക്കുന്നുവെന്നാണ് സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാർഢ്യം തന്നിട്ടുള്ള ഊർജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവൻ പണയം വച്ച് ഓടിനടന്ന ആരോഗ്യപ്രവർത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും വല്ലാത്തൊരു കൂട്ടായ്മയായിരുന്നു. മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം വൈകി എന്ന വാർത്ത കേട്ടപ്പോൾ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണെന്നും സരിത ശിവരാമൻ പറയുന്നു.
സരിത ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങൾ ആരോഗ്യവകുപ്പിലെ കർമമേഖലയിൽ നേരിടേണ്ടി വന്നിട്ടുണ്ട്.
അപ്പോഴൊക്കെയും കരുത്തും ആത്മവിശ്വാസവും പകർന്നുതന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓർത്തുപോകുന്നു. കോട്ടയത്തെ സംഭവമറിഞ്ഞപ്പോൾ ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാർഢ്യം തന്നിട്ടുള്ള ഊർജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവൻ പണയംവച്ച് ഓടിനടന്ന ആരോഗ്യപ്രവർത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും…വല്ലാത്തൊരു കൂട്ടായ്മയായിരുന്നു അക്കാലത്ത്
മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം വൈകി എന്ന വാർത്ത കേട്ടപ്പോൾ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ്
മനസിലൊരു നോവായി ബിന്ദു
‘‘സ്വർണപാത്രം കൊണ്ട് മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം’’ കവി എന്താണാവോ ഉദ്ദേശിച്ചത്.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് facebook.com/sarita.sivaraman ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)