
പുതിയ കെട്ടിടങ്ങൾ പാതിവഴിയിൽ, രോഗികൾക്ക് പാറ്റയും മൂട്ടയും കൂട്ട്; തിരുവനന്തപുരം മെഡിക്കൽ കോളജിലും രക്ഷയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കുള്ള ദൂരം 152.9 കിലോമീറ്ററാണ്. എന്നാൽ ഇന്നലെയുണ്ടായതു പോലൊരു അപകടത്തിനു അധിക ദൂരമോ സമയമോ വേണ്ട. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ദിവസവും പതിനായിരക്കണക്കിന് ജനങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. കോട്ടയത്ത് അപകടം നടന്നപ്പോഴും കിഫ്ബി വഴി നിർമിച്ച പുതിയ കെട്ടിടത്തെപ്പറ്റിയായിരുന്നു ഇന്നലെ ആരോഗ്യമന്ത്രി വീമ്പ് പറഞ്ഞതെങ്കിൽ തിരുവന്തപുരത്തെ പുതിയ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുടെ വേഗം കണ്ടാൽ ഒച്ചുപോലും നാണിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ നിർമാണം എങ്ങുമെത്തിയിട്ടില്ല. ആശുപത്രി നവീകരണത്തിന്റെ ഭാഗമായി തയാറാക്കുമെന്ന് പ്രഖ്യാപിച്ച സർജിക്കൽ ബ്ലോക്കും ക്രിട്ടിക്കൽ കെയർ യൂണിറ്റും എന്നു വരുമെന്ന കാത്തിരിപ്പിലാണ് ജനം. മാസ്റ്റർപ്ലാൻ പദ്ധതിക്കായി പഴയ കെട്ടിടം പൂർണമായി പൊളിച്ചു നീക്കി ഇപ്പോൾ പാർക്കിങ് ഏരിയയായി ഉപയോഗിക്കുകയാണ്. ഇതിനു പകരമായാണ് സർജിക്കൽ ബ്ലോക്കും ക്രിട്ടിക്കൽ കെയർ യൂണിറ്റും വരുമെന്ന് അറിയിച്ചിരുന്നത്. മൾട്ടി സ്പെഷൽറ്റി ബ്ലോക്ക്, സൂപ്പർ സ്പെഷൽറ്റി ബ്ലോക്ക് തുടങ്ങിയവയും പ്രാഥമികഘട്ടം കഴിഞ്ഞ് മുന്നോട്ടു പോയില്ല.
സർക്കാരിൽ നിന്നുള്ള ഫണ്ട് നിലച്ചതോടെ ആശുപത്രിയിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും നിലച്ച മട്ടാണ്. ഏകദേശം 250 കിടക്കകളോടെയാണ് സർജിക്കൽ ബ്ലോക്ക് നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതു വരുന്നതോടെ ആശുപത്രിയിലെ കിടക്കകളുടെ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ രോഗികൾക്ക് കൂട്ടായി ഉള്ളത് പാറ്റയും മൂട്ടയും എലിയുമാണ്. ഇവയുടെ ശല്യം ഒഴിവാക്കാനായി ചികിത്സയ്ക്ക് എത്തുന്നവർക്ക് സൗജന്യമായി നൽകിയിരുന്ന മുട്ടയും പാലും ബ്രഡും അധികൃതർ നിർത്തലാക്കിയിട്ടും പാറ്റ, മൂട്ട, എലി ശല്യത്തിനു കുറവില്ല. ആശുപത്രിയിൽ പലയിടങ്ങളിലായുള്ള ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെ കൃത്യമായി നിർമാർജനം ചെയ്യാത്തതാണ് ഇവയുടെ ശല്യം തുടരാൻ കാരണം. ഈ അടുത്തായി പ്ലാസ്റ്റിക് നിരോധനവും നടപ്പിലാക്കി. എന്നിട്ടും വാർഡുകളിലെ മുട്ട, പാറ്റ ശല്യത്തിന് അന്ത്യമില്ല. ഇവയുടെ ഉപദ്രവം പൂർണമായും അവസാനിപ്പിക്കുമെന്ന് മുൻപ് ആശുപത്രി സന്ദർശിച്ചപ്പോൾ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തറയിൽ കിടക്കുന്നവരും ഇവയുടെ ശല്യത്താൽ ഏറെ വലയുന്നുണ്ട്.