
മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങി, സിമന്റ് പാളികൾ ഇളകിയ നിലയിൽ; വർഷങ്ങളായി അറ്റകുറ്റപ്പണിയില്ല, പഞ്ചായത്തുമായും സഹകരണമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കെട്ടിടങ്ങൾക്ക് അറ്റകുറ്റപണി നടത്തിയിട്ട് കാലങ്ങളായെന്ന് വിവരം. മേൽക്കൂരയിലെ സിമന്റ് പാളികൾ പലതും ഇളകിയ നിലയിലാണ്. മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങിയും കെട്ടിടത്തിന് ബലക്ഷയമുണ്ട്. അതിനിടെ മെഡിക്കൽ കോളജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ കെ.ഫിലിപ്പ് പറയുന്നു. കാലാകാലങ്ങളായി മെഡിക്കൽ കോളജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ചില കെട്ടിടങ്ങൾക്ക് നമ്പർ പോലുമില്ലെന്നും ആരോപണമുണ്ട്.
മെഡിക്കൽ കോളജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങളിൽ പോലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറയുന്നു. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിയിക്കാൻ മെഡിക്കൽ കോളജ് അധികൃതർക്ക് നോട്ടിസ് നൽകാനാണ് ആർപ്പൂക്കര പഞ്ചായത്തിന്റെ തീരുമാനം.
തകര്‍ന്നുവീണ കെട്ടിടം റവന്യു സംഘം ഇന്ന് പരിശോധിക്കും. കലക്ടറുടെ നേതൃത്വത്തിലാണ് റവന്യുസംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.