
‘ആശുപത്രിയിൽ ഉണ്ടായിട്ടും ആരോഗ്യമന്ത്രി വന്നുകണ്ടില്ല; ബിന്ദു ജോലി ചെയ്തിരുന്നത് 350 രൂപ ദിവസവേതനത്തിൽ’
കോട്ടയം ∙ കെട്ടിടം തകർന്ന് ഭാര്യ നഷ്ടപ്പെട്ടിട്ടും ആശുപത്രിയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെയോ കുടുംബത്തെയോ വന്നു കണ്ടില്ലെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. ചാണ്ടി ഉമ്മൻ വന്ന് ആശ്വസിപ്പിച്ചു, വൈക്കം എംഎൽഎയും വന്നു.
വേറെ ആരും പരിസരത്തുവന്നില്ല. ആരോഗ്യമന്ത്രിയും മന്ത്രി വാസവനും അവിടെ ഉണ്ടായിട്ടും വന്നു കണ്ടില്ല.
ആരോഗ്യമന്ത്രി നമ്മളെ തിരഞ്ഞുപിടിച്ചു വരേണ്ടേ, അതുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരെങ്കിലും നമ്മളെ വന്ന് സമാധാനിപ്പിക്കേണ്ടേയെന്നും വിശ്രുതൻ പറഞ്ഞു.
കുഞ്ഞുങ്ങളുടെ കാര്യം സർക്കാർ നോക്കണം.
350 രൂപ ദിവസ വേതനത്തിലാണ് ബിന്ദു തുണിക്കടയിൽ ജോലി ചെയ്തിരുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ നിന്നാണ് ബിന്ദു 350 രൂപ സമ്പാദിച്ചിരുന്നത്.
ഞായറാഴ്ചയും ജോലിയ്ക്ക് പോകുമായിരുന്നുവെന്നും വിശ്രുതൻ പറഞ്ഞു. ഉപയോഗിക്കാത്ത കെട്ടിടത്തിൽ അല്ല അപകടമുണ്ടായത്, ഉപയോഗിക്കുന്ന കെട്ടിടമാണ് അത്. എന്റെ ഭാര്യ ഈ കുഞ്ഞുങ്ങളുടെ കാര്യത്തിനു വേണ്ടിയാണ് ജീവിച്ചത്.
ഉള്ള വരുമാനത്തിൽ ഞങ്ങൾ ജീവിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ആളുകളെ കൊണ്ടുപോയി കൊല്ലുന്നത് എന്തിനാണ്.
നല്ല ചികിത്സ നൽകണം. ആർക്കും നഷ്ടപ്പെട്ടില്ല, എന്റെ പിള്ളേർക്കാണ് അമ്മയില്ലാതെ ആയത്.
ഞാൻ പറഞ്ഞതു കൊണ്ട് ആരും നടപടിയെടുക്കില്ല. നടപടിയെടുക്കേണ്ടവർ നടപടിയെടുക്കണമെന്നും വിശ്രുതൻ പറഞ്ഞു.
അതേ സമയം, അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
രാവിലെ ഏഴരയോടെ ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]