
സൈന്യത്തിന് ശക്തിപകരാൻ 1.05 ലക്ഷം കോടിയുടെ യുദ്ധോപകരണങ്ങൾ; പ്രതിരോധ സംഭരണ സമിതി യോഗത്തിൽ തീരുമാനം
ന്യൂഡൽഹി∙ പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ ഇന്ത്യ. 1.05 ലക്ഷം കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങാൻ തീരുമാനം.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിരോധ സംഭരണ സമിതി യോഗമാണ് പുതിയ ഉപകരണങ്ങൾ വാങ്ങുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനായി 10 നിർദേശങ്ങളും സമിതി അംഗീകരിച്ചു.
കവചിത വാഹനങ്ങൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനം, സർഫസ്–ടു–എയർ മിസൈലുകൾ എന്നിവയാണ് ഇന്ത്യൻ സൈന്യം വാങ്ങുന്നത്.
കര– നാവിക– വ്യോമ സേനകൾക്കായാണ് ഉപകരണങ്ങൾ വാങ്ങുന്നത്. തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ച് നിർമിക്കുന്നവയാകും ഇത്.
പുതിയ ഉപകരണങ്ങൾ വാങ്ങുന്നത് സേനയ്ക്ക് ഗുണകരമാണെന്ന് പ്രതിരോധ സംഭരണ സമിതി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]