
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവത്തിൽ പ്രതികരണവുമായി ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ അനിത ജോസഫ്. ക്ലാസ് മുറികളിലേക്ക് പുകയെത്തിയെന്നും പ്ലസ് വൺ, പ്ലസ് ടു, 5, 6, 7 ക്ലാസ് മുറികളിലാണ് പുകയെത്തിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടു. നിലവിൽ 38 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടരുകയും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നുമാണ്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.
Last Updated Jul 4, 2024, 3:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]