
നാലാം ക്ലാസിലെ അടി, 62–ാം വയസ്സിൽ തിരിച്ചടി; ‘വെള്ളരിക്കുണ്ടിലെ പ്രതികാര കഥ’
വെള്ളരിക്കുണ്ട് (കാസർകോട്)∙ നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടി. മാലോം വെട്ടകൊമ്പിൽ ബാബുവിന്റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാലകൃഷ്ണൻ (62) വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരെ കേസെടുത്തു.
ഒരാഴ്ച മുൻപ് മാലോം ടൗണിൽവച്ച് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റം നടന്നു.
നാലാം ക്ലാസിൽവച്ച് എന്നെ അടിച്ചത് മറന്നില്ലെന്നാണ് അന്ന് ബാബു പറഞ്ഞത്. വാക്കേറ്റം നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ടൗണിൽവച്ച് വീണ്ടും ഇതേച്ചൊല്ലി വഴക്കുണ്ടായി. ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തിടിക്കുകയും ചെയ്തെന്നാണ് കേസ്.
ബാബുവിന്റെ രണ്ട് പല്ലിന് കേടുപറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]