
ഷെയ്ഖ് മുജീബുർ റഹ്മാന് ഇനി ബംഗ്ലദേശ് രാഷ്ട്രപിതാവ് പദവിയില്ല; ഫ്രീഡം ഫൈറ്റേഴ്സ് ആക്ട് ഭേദഗതി ചെയ്തു, നിഷേധിച്ച് സർക്കാർ
ധാക്ക ∙ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന് ഇനി ബംഗ്ലദേശ് രാഷ്ട്രപിതാവ് പദവിയില്ല. ഇതിനായി മുഹമ്മദ് യൂനുസ് സർക്കാർ നാഷനൽ ഫ്രീഡം ഫൈറ്റേഴ്സ് ആക്ട് ഭേദഗതി ചെയ്തു.
എന്നാൽ, രാഷ്ട്രപിതാവ് പദവി റദ്ദാക്കിയ വാർത്ത സർക്കാർ നിഷേധിച്ചു. ബംഗ്ലദേശിന്റെ സ്ഥാപകനും പുറത്താക്കപ്പെട്ട
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാന്റെ ചിത്രം പുതിയ കറൻസി നോട്ടുകളിൽനിന്ന് നീക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. മുജീബുർ റഹ്മാന്റെ ചിത്രം ഓഫിസുകളിൽനിന്നും ഒഴിവാക്കിയിരുന്നു.
ബംഗ്ലദേശിന്റെ സ്വാതന്ത്ര്യം 1971ൽ പ്രഖ്യാപിച്ചത് മുജീബുർ റഹ്മാനല്ല, അന്ന് സൈനിക മേജറായിരുന്ന സിയാവുർ റഹ്മാനാണെന്ന് ജനുവരിയിൽ പുതിയ പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്തിയിരുന്നു.
2010 മുതൽ വിതരണം ചെയ്തിരുന്ന പാഠപുസ്തകങ്ങളിൽ പറഞ്ഞിരുന്നത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനാണ് എന്നായിരുന്നു. 1971 മാർച്ച് 26ന് പാക്കിസ്ഥാൻ സൈന്യം അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് വയർലെസ് സന്ദേശത്തിലൂടെ മുജീബുർ റഹ്മാൻ രാജ്യം സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചുവെന്നാണ് രേഖകളിലുള്ളത്.
അതേസമയം, മാർച്ച് 26ന് സിയാവുർ റഹ്മാനാണ് ആദ്യം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതെന്നും മാർച്ച് 27ന് മുജീബുർ റഹ്മാന് വേണ്ടി സിയാവുർ റഹ്മാൻ മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയെന്നും തിരുത്തിയ പുസ്തകങ്ങളിൽ പറയുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗും ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയും മാറിമാറി അധികാരത്തിൽ എത്തിയപ്പോഴെല്ലാം പുസ്തകങ്ങൾ തിരുത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]