
ആർസിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 11 മരണം: ഇന്ത്യാ സഖ്യം വിട്ട് എഎപി– ഇന്നത്തെ പ്രധാനവാർത്തകൾ
∙ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ കിരീടനേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായതാണ് ഇന്നത്തെ പ്രധാനവാർത്ത. നടിക്കുനേരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ വ്യവസായി ബോബി ചെമ്മണൂരിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതും സർക്കാർ ആശുപത്രിയിൽ കണ്ണുമാറി കുത്തിവച്ചതിന് ഡോക്ടറെ സസ്പെൻഡ് ചെയ്തതും ഇന്ന് മുഖ്യ വാർത്തകളായി.
വി.എസിനെ വഞ്ചിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രി ആയതെന്ന പി.വി.അൻവറിന്റെ ആരോപണവും തലക്കെട്ടിൽ ഇടംപിടിച്ചു. അതിനിടെ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു.
ആം ആദ്മി പാർട്ടി വിട്ട് തനിച്ചു നിൽക്കാൻ തീരുമാനിച്ചതും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തയായി. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം ഒരിക്കൽക്കൂടി.
ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ ഒത്തുകൂടിയവരാണ് അപകടത്തിൽപ്പെട്ടത്. വ്യവസായി ബോബി ചെമ്മണൂർ നടിയ്ക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്ന് പൊലീസ് കുറ്റപത്രം.
നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഒറ്റയ്ക്കു മുന്നോട്ടുപോകാനുള്ള തീരുമാനവുമായി ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു.
എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. പിണറായി വിജയൻ ആദ്യം വഞ്ചിച്ചത് വി.എസ്.അച്യുതാനന്ദനെയെന്ന് പി.വി.അൻവർ.
വി.എസിനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രിയായത്. മലപ്പുറം ജില്ലയെ മുഴുവൻ വഞ്ചിച്ചവനാണ് പിണറായിയെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാനായി പ്രത്യേക സമിതി രൂപീകരിച്ച് സര്‍ക്കാര്‍.
ഇതു സംബന്ധിച്ചു സിഎജി ചോദ്യങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണു നടപടി. തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ കണ്ണു മാറി ചികിത്സ നല്കിയ സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ആറാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും അതുവരെ വിചാരണ നിർത്തിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പുതുപ്പാടി ഗവ. ഹൈസ്കൂളിൽ ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ മര്‍ദിച്ചതായി പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]