
ഷുഹൈബ് വധക്കേസ്: വിചാരണ നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി; സ്പെഷൽ പ്രോസിക്യൂട്ടർ നിയമനത്തിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ യൂത്ത് കോണ്ഗ്രസ് നേതാവ് ബന്ധപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ആറാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും അതുവരെ വിചാരണ നിർത്തിവയ്ക്കണമെന്നും . ഷുഹൈബ് വധക്കേസിന്റെ വിചാരണയ്ക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളും ആക്രമണത്തിൽ പരുക്കേറ്റ റിയാസ്, നൗഷാദ് എന്നിവരും നൽകിയ ഹർജിയിലാണ് ഉത്തരവ്.
നേതൃത്വത്തിന്റെ അറിവോടെ ക്വട്ടേഷൻ സംഘം നടത്തിയ ഹീനമായ കൊലപാതകമാണ് ഷുഹൈബ് വധമെന്നും അതിനാൽ സിപിഎം സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറിൽ നിന്നും നീതി ലഭിക്കില്ലെന്നും അതുകൊണ്ട് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ അപേക്ഷ. 2025 മാർച്ച് 13ന് ആവശ്യമുന്നയിച്ചു സർക്കാരിന് നൽകിയ അപേക്ഷ തീർപ്പുകൽപ്പിക്കാതെ വച്ചു നീട്ടുകയാണെന്നും ഹർജിക്കാർ ആരോപിച്ചു.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടാനുള്ള ഹർജിക്കാരുടെ അപേക്ഷയിൽ ആറാഴ്ചയ്ക്കകം തീർപ്പു കൽപ്പിക്കാൻ ഹൈക്കോടതി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. അതുവരെ തലശ്ശേരി മൂന്നാം അഡീഷനൽ സെഷൻ കോടതി മുമ്പാകെയുള്ള ശുഹൈബ് കേസ് വിചാരണ സ്റ്റേ ചെയ്യാനും ഉത്തരവിട്ടു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവിട്ടത്.