
ചാരവൃത്തി: പഞ്ചാബ് സ്വദേശിയായ യുട്യൂബർ പിടിയിൽ; ജ്യോതി മൽഹോത്രയുമായി അടുപ്പം, ഫോണിൽ പാക്ക് നമ്പറുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡല്‍ഹി ∙ ജ്യോതി മൽഹോത്രയുടെ അറസ്റ്റിനു ശേഷം പാക്കിസ്ഥാനു വേണ്ടി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യുട്യൂബർ പിടിയിൽ. ‘ജാന്‍മഹല്‍ വിഡിയോ’ എന്ന യുട്യൂബ് ചാനൽ നടത്തുന്ന ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ഓപ്പറേഷന് സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്നഗറില്‍നിന്ന് പിടികൂടിയത്.
പാക്ക് ചാരസംഘടനയായ ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായും ജസ്ബീറിന് അടുപ്പമുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജ്യോതി അടുപ്പം പുലർത്തിയിരുന്ന, ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായും ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടായിരുന്നു. നിരവധി പാക്കിസ്താന് നമ്പറുകള്‍ ഇയാളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്.
3 തവണ പാക്കിസ്ഥാൻ സന്ദർശിച്ച ജസ്ബീർ സിങ് ഡല്‍ഹിയിലെ പാക്ക് എംബസിയില്‍ നടന്ന പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജ്യോതി മൽഹോത്ര അറസ്റ്റിലായ ശേഷം പാക്കിസ്ഥാൻ നമ്പറുകളും അവരുമായി നടത്തിയ ചാറ്റും നീക്കം ചെയ്യാൻ ജസ്ബീർ ശ്രദ്ധിച്ചിരുന്നു.