
‘ഇതൊന്നും അറിയാത്തവരല്ല കമന്റുകൾ ഇറക്കുന്നത്; തെറ്റിധാരണ പരത്തുന്നു’: പാർവതിക്ക് മറുപടിയുമായി സജി ചെറിയാൻ
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് 5 വര്‍ഷം മുന്‍പ് നല്കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയ നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നു സജി ചെറിയാന് പറഞ്ഞു. മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്താണു ഹേമാ കമ്മിറ്റി രൂപീകരിച്ചത്.
സിനിമാ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകൾ ഇറക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
നടപടികള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തും. മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്താണു കമ്മിറ്റി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇരകള്‍ മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം പൊലീസ് നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്ത പങ്കുവച്ചാണു പാര്‍വതി സമൂഹമാധ്യമത്തില്‍ വിമര്‍ശനം നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിനെ പരാമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പാര്‍വതി ഇങ്ങനെ കുറിച്ചു: ‘‘ഈ കമ്മിറ്റി രൂപീകരിച്ചതിന്റെ യഥാര്‍ഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നല്‍കാമോ? സിനിമ മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സഹായകമായ നയങ്ങള്‍ക്കു രൂപം നല്കുന്ന കാര്യത്തില്‍ എന്താണു നടക്കുന്നത് ? തിരക്കൊന്നുമില്ല അല്ലേ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയുള്ളൂ.’’
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]