
‘ട്രംപിന്റെ നികുതി ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛത’; വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് മസ്ക്
വാഷിങ്ടൻ ∙ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച, ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക്. ട്രംപിന്റെ പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് ഇലോൺ മസ്കിന്റെ വിമർശനം.
‘‘ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാൻ കഴിയില്ല.
ഈ വമ്പിച്ച, അതിരുകടന്ന, പന്നിയിറച്ചി നിറച്ച ബിൽ ഒരു വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. അതിനു വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു.
നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്കത് അറിയാം’’ – ഇലോൺ മസ്ക് എക്സിൽ കുറിച്ചു. മസ്കിന്റെ വിമർശനത്തിനു പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.
‘‘ഈ ബില്ലിൽ ഇലോൺ മസ്ക് എവിടെയാണ് നിൽക്കുന്നതെന്ന് പ്രസിഡന്റിന് ഇതിനകം അറിയാം. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുന്നില്ല.
ഇത് വലുതും മനോഹരവുമായ ഒരു ബില്ലാണ്. പ്രസിഡന്റ് അതിൽ ഉറച്ചുനിൽക്കുന്നു’’ – വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]