
ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ ഏറെ പിന്നിലായി കനയ്യകുമാർ. രാജ്യ തലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ ഏറെ പിന്നിലാണ്. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും വലിയ രീതിയിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ധാരണയ്ക്കാണ് ദില്ലിയിൽ വലിയ രീതിയിൽ തെറ്റിയിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരി ഒരു ലക്ഷത്തിലേറെ ലീഡാണ് മണ്ഡലത്തിൽ നേടിയത്. മണ്ഡലത്തിലെ 55.4 ശതമാനം വോട്ട് മനോജ് തിവാരി ഇതിനോടകം നേടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കുന്നത്.
Last Updated Jun 4, 2024, 2:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]