

അനാശാസ്യ കേസില്‍പെട്ട വൈദികനെ വികാരിയായി നിയമിച്ചതിനെതിരെ ഓര്‍ത്തഡോക്സ് ഇടവക; വിവാദ വൈദികനെ പുറത്താക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനൊരുങ്ങി വിശ്വാസികള്‍; വൈദികനെ പിടികൂടിയത് 22 കാരിയോടൊപ്പം അനാശാസ്യത്തിൽ ഏർപ്പെടുമ്പോൾ
സ്വന്തം ലേഖകൻ
ഹരിപ്പാട് :കാറില്‍ അനാശാസ്യ പ്രവർത്തനം നടത്തി പോലീസിൻ്റെ പിടിയിലായ വൈദികനെ ഇടവക വികാരിയായി നിയമിച്ചതില്‍ സഭക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍.2014 ഏപ്രില്‍ 29നാണ് ഹരിപ്പാടിനടുത്ത് ദേശീയ പാതയില്‍ കാറില്‍ നിന്ന് ഫാ.സജീവ് കെ വർഗീസിനെ 22കാരിയുമൊത്ത് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ശേഷം ജാമ്യത്തില്‍ പുറത്തുവന്ന ഇയാള്‍ക്ക് സഭയുടെ മുംബൈയിലെ ചില സ്ഥാപനങ്ങളിലും ചെറിയ ചില ഇടവകകളിലും നിയമനം നല്‍കിയിരുന്നു.
രണ്ടുമാസം മുമ്ബ് വൈദികരുടെ പൊതു സ്ഥലംമാറ്റം നടത്തിയപ്പോള്‍ ഫാ.സജീവിനെ മുംബൈ മലാഡ് സെൻ്റ് തോമസ് ഇടവകയിലേക്ക് നിയമിച്ചു. സദാചാര വിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായ വ്യക്തിയെ ഇടവക വികാരിയായി നിയമിക്കുന്നതിനെതിരെ ഒരുപറ്റം വിശ്വാസികള്‍ മുംബൈ ഭദ്രാസന ബിഷപ്പിന് പരാതി നല്‍കിയെങ്കിലും പ്രതികരണം ഉണ്ടായില്ല. ജൂണ്‍ ഒന്നിന് പുതിയ സ്ഥലത്ത് ചുമതല ഏല്‍ക്കാനായിരുന്നു നിർദ്ദേശം. ശനിയാഴ്ച അർദ്ധരാത്രിയോടെ ഇയാള്‍ വൈദികർക്ക് താമസിക്കാനുള്ള പാഴ്സനേജില്‍ താമസവും തുടങ്ങി.
ഇടവകാംഗം ഏബ്രഹാം തോമസിൻ്റെ നേതൃത്വത്തില്‍ ഒരുപറ്റം വിശ്വാസികള്‍ പ്രതിഷേധവുമായി ഇന്നലെ (ഞായർ) പള്ളിപരിസരത്ത് എത്തിയിരുന്നു. “സജീവ് വർഗീസിനെപ്പോലെയുള്ള സദാചാര വിരുദ്ധനെ ഇടവക വികാരിയായി നിയമിച്ച ഭദ്രാസന മെത്രാപ്പോലീത്തയുടെ നടപടിക്കെതിരെയാണ് എൻ്റെ സമരം. സത്യഗ്രഹം നടത്തുന്നതിന് മുന്നോടിയായി പോലീസ് സംരക്ഷണം തേടി മലാഡ് പോലീസില്‍ പരാതിയും നല്ലിയിട്ടുണ്ട്.
ബിഷപ്പുമായും മറ്റ് ഭാരവാഹികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരെയൊന്നും ഫോണില്‍ കിട്ടിയില്ലെന്നാണ് പോലീസ് അറിയിച്ചത്,”ഞായറാഴ്ച പള്ളിയില്‍ നടന്ന ആരാധനയില്‍ ഫാ.സജീവ് വർഗീസില്‍ നിന്ന് കുർബാന സ്വീകരിക്കാൻ ഒരുപറ്റം സ്ത്രീകള്‍ തയ്യാറായില്ലെന്ന് ഏബ്രഹാം തോമസ് പറഞ്ഞു.
ഇന്ന് രാവിലെ 10 മണിക്ക് ഫാദർ സജീവ് വർഗീസും പ്രതിഷേധക്കാരും സ്റ്റേഷനില്‍ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. വികാരി സജീവ് സ്റ്റേഷനില്‍ ഹാജരായില്ല. പകരം ഇടവക ട്രസ്റ്റിയാണ് ഹാജരായത്. വിവാദ വൈദികനെ പുറത്താക്കും വരെ താൻ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഏബ്രഹാം തോമസ് പറഞ്ഞു. അടുത്ത ഞായറാഴ്ച പള്ളി അങ്കണത്തില്‍ സത്യഗ്രഹം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സജീവ് വർഗീസ് കൊല്ലം പോരുവഴി ഓർത്തഡോക്സ് പള്ളി വികാരിയായി ജോലി ചെയ്യുമ്ബോഴാണ് അനാശാസ്യത്തിന് പിടിയിലായത്. പുതിയ ഇടവകയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന് മുന്നോടിയായി യുവതിയുമൊത്ത് നടത്തിയ ഉല്ലാസ യാത്രക്കിടയിലാണ് പോലീസിൻ്റെ പിടിയിലായത്. വിവാഹിതനും രണ്ട് പെണ്‍കുട്ടികളുടെ പിതാവുമാണ് ഇയാള്‍.
മലാഡ് പളളിയുടെ ഉടമസ്ഥതയില്‍ രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഹൈസ്കൂള്‍ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളില്‍ ഏറെയും തദ്ദേശീയരായ പെണ്‍കുട്ടികളാണ്. ഇയാള്‍ അവരോട് അപമര്യാദയായി പെരുമാറില്ലെന്ന് എന്താണുറപ്പ്? ഇക്കാര്യത്തില്‍ മെത്രാപ്പോലീത്തക്ക് ഗ്യാരൻ്റി നല്കാനാവുമോ എന്നാണ് ഇടവകക്കാർക്ക് ഉത്കണ്ഠയുണ്ട് എന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന ഏബ്രഹാം തോമസ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]