

റോഡുപണി ഇഴയുന്നു; മൂന്ന് വർഷമായി തുടരുന്ന ദുരിതം ; അയ്മനം ഗ്രാമ പഞ്ചായത്ത് കുഴിവേലിപ്പടി- ചേനപ്പാടി റോഡിലെ യാത്ര ദുരിതത്തിൽ
സ്വന്തം ലേഖകൻ
പരിപ്പ് : അയ്മനം ഗ്രാമ പഞ്ചായത്ത് 19-ാംവാർഡ് കുഴിവേലിപ്പടി- ചേനപ്പാടി റോഡിലെ കുണ്ടും കുഴിയും വെള്ളകെട്ടും കാരണം പ്രദേശവാസികളുടെ യാത്ര ദുരിതത്തിൽ. പരിപ്പ് എൽ. പി. സ്കൂൾ, ഹൈസ്കൂൾ, ശ്രീപുരം ക്ഷേത്രം, പരിപ്പ് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വഴിയാണിത്.
മൂന്ന് വർഷമായി തുടരുന്ന ദുരിതത്തിന് നേരെ അധികൃതർ കണ്ണടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. മൈത്രി റെസിഡൻസ് അസോസിയേഷൻ നേരിട്ടും നിവേദനം നൽകിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന ആക്ഷേപവും ഉണ്ട് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]