
കാസർകോട്: കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്നുള്ള കൊലപാതകത്തിൽ സഹോദരങ്ങൾ ഉൾപ്പടെ നാല് പ്രതികൾക്ക് കഠിന തടവ്. 18 വർഷം വീതം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയുമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്.
കാസർകോട് രാവണേശ്വരം പാടിക്കാനത്തെ പി എ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതിയുടെ വിധി. കുമാരൻ്റെ സഹോദരങ്ങളായ പി എ ശ്രീധരൻ (57), പി എ,നാരായണൻ (49), പി എ പത്മനാഭൻ (64 , പത്മനാഭൻ്റെ മകനായ പി എ സന്ദീപ് (34) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ 31 ന് ആയിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.
:
Last Updated Jun 3, 2024, 6:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]