
മലയാള സിനിമ ഇന്ന് ഇതര ഇൻസ്ട്രികളെ വരെ പിന്നിലാക്കി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. അതും പുതുവർഷം പിറന്ന് വെറും അഞ്ച് മാസത്തിനുള്ളിൽ. ബോക്സ് ഓഫീസ് കണക്കുകളുടെ കാര്യത്തിൽ മാത്രമല്ല മേക്കിങ്ങിലും കണ്ടന്റിലും ക്വാളിറ്റിയിലും ഒരു വിട്ടുവീഴ്ചയ്ക്കും മോളിവുഡ് തയ്യാറല്ല. ഒപ്പം കൊച്ചു സിനിമകളുടെ വലിയ വിജയവും. ഇനിയും ബിഗ് ബജറ്റ്, സൂപ്പർ താര സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. ഈ അവസരത്തിൽ ഇതുവരെ ഇറങ്ങിയ സിനിമകളുടെ കേരള കളക്ഷൻ കണക്കുകൾ പുറത്തുവരികയാണ്.
2024 തുടങ്ങി ഇതുവരെ റിലീസ് ചെയ്ത സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇരുപത് സിനിമകളാണ് പട്ടികയിൽ ഉള്ളത്. അതിൽ ഒന്നാമത് ഉള്ളത് ആടുജീവിതം ആണ്. പൃഥ്വിരാജ്- ബ്ലെസി കോമ്പോയിൽ റിലീസ് ചെയ്ത ചിത്രം 79.3 കോടിയാണ് കേരളത്തിൽ നിന്നുമാത്രം നേടിയത്. ആഗോളതലത്തിൽ 150 കോടിയിലേറെയും നേടിയിരുന്നു. ഫഹദ് ഫാസിൽ ചിത്രം ആവേശം ആണ് രണ്ടാം സ്ഥാനത്ത് 76.15 കോടിയാണ് പടത്തിന്റെ സംസ്ഥാന കളക്ഷൻ.
1 ആടുജീവിതം : 79.3 കോടി
2 ആവേശം : 76.15 കോടി
3 മഞ്ഞുമ്മൽ ബോയ്സ് : 72.10 കോടി
4 പ്രേമലു : 62.75 കോടി
5 ഗുരുവായൂരമ്പല നടയിൽ : 43.10 കോടി*
6 വർഷങ്ങൾക്കു ശേഷം : 38.8 കോടി
7 ടർബോ : 30.15 കോടി*
8 ഭ്രമയുഗം : 24.15 കോടി
9 ഓസ്ലർ : 23.05 കോടി
10 മലൈക്കോട്ടൈ വാലിബൻ : 14.5 കോടി
11 മലയാളി ഫ്രം ഇന്ത്യ : 10.95 കോടി
12 അന്വേഷിപ്പിൻ കണ്ടെത്തും : 10.15 കോടി
13 തലവൻ : 8.5 കോടി*
14 പവി കെയർ ടേക്കർ : 8.30 കോടി
15 ഗോഡ്സില്ല Vs കോങ് : 6.10 കോടി
16 ക്യാപ്റ്റൻ മില്ലർ : 5.05 കോടി
17 നടികർ : 4.25 കോടി
18 ജയ് ഗണേഷ് : 3.85 കോടി
19 തങ്കമണി : 3.5 കോടി
20 അഞ്ചക്കൊള്ളകോക്കൻ : 3.90 കോടി
Last Updated Jun 3, 2024, 7:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]