
മുംബൈ: അമിത വേഗതയിലെത്തിയ കാര്‍ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. ഇന്ന് ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ കോല്‍ഹപൂരിലെ തിരക്കേറിയ സൈബര്‍ ചൗക്ക് ജംഗ്ഷനിലായിരുന്നു സംഭവം. പാഞ്ഞെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാര്‍ ഡ്രൈവറായ 72കാരനും ബൈക്ക് യാത്രികരായ രണ്ട് പേരുമാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റിട്ട. അധ്യാപകനായ വസന്ത് എം ചവാനാണ് മരിച്ച കാര്‍ ഡ്രൈവര്‍. കാര്‍ നിയന്ത്രണം തെറ്റിയതോടൊണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റ ആറ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Last Updated Jun 3, 2024, 8:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]