
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഇന്നേ എന്‍ഡിഎയുടെ ജയം ഉറപ്പിച്ച് ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്ത് പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍. മോദിയുടെ ഹാട്രിക് വിജയമറിഞ്ഞുടന് മധുരം പങ്കുവയ്ക്കാനായി 25000 ലഡ്ഡുകളാണ് പാലക്കാട്ടെ ബിജെപി തയാറാക്കിയിരിക്കുന്നത്. അന്തിമഫലം വന്നുടന്‍ ഒട്ടുവൈകാതെ 12 മണിയോടെ തന്നെ ലഡ്ഡു വിതരണം ചെയ്ത് തുടങ്ങും. പാലക്കാട്ടെ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഡ്ഡു ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയുടെ വിജയം ഒരേ സ്വരത്തില്‍ പ്രവചിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് പാലക്കാട്ടെ ബിജെപിയുടെ ആത്മവിശ്വാസം ഇത്ര വര്‍ധിച്ചത്. മാത്രമല്ല കേരളത്തില്‍ നിന്ന് ഒന്നോ അതിലധികമോ ബിജെപി അംഗങ്ങളെ പാര്‍ലമെന്റിലേക്ക് അയയ്ക്കാനാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളമാണ്. (Palakkad bjp make 25000 laddus to celebrate NDA’s win Loksabha election)
ലഡ്ഡു കൊണ്ട് മോദി 3.0 എന്നെഴുതിയാണ് പാലക്കാട് ബിജെപി തെരഞ്ഞെടുപ്പ് ഫലമറിയാന്‍ കാത്തിരിക്കുന്നത്. 400 എന്ന ലക്ഷ്യത്തിലേക്ക് തങ്ങള്‍ നടന്നടുക്കുകയാണെന്നും കേവല ഭൂരിപക്ഷം ഉറപ്പാണെന്നും പാലക്കാട്ടെ യുവമോര്‍ച്ച നേതാക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകരെല്ലാം വിജയവാര്‍ത്ത കേള്‍ക്കാന്‍ ആവേശഭരിതരായി കാത്തുനില്‍ക്കുകയാണെന്നും ഇന്നത്തെ രാത്രിയും ആഘോഷത്തിന്റേതാണെന്നും പാലക്കാട്ടെ യുവമോര്‍ച്ച നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Read Also:
ലോകത്തിലെ എല്ലാവര്ക്കും ആശ്ചര്യം തോന്നുന്ന തരത്തിലും ലോകത്തിനാകെ മാതൃകയാകുന്ന തരത്തിലുമാണ് മോദിയുടെ പ്രവര്‍ത്തനങ്ങളെന്നും പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിലും അപ്പുറം വിജയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. എന്നാല്‍ എക്സിറ്റ് പോളുകള്‍ ശരിയല്ലെന്നും നേര്‍വിപരീതം സംഭവിക്കുമെന്നുമാണ് ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷ.
Story Highlights : Palakkad bjp make 25000 laddus to celebrate NDA’s win Loksabha election
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]