
പണ്ട് വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവും ഉപയോഗിച്ചിരുന്നപ്പോൾ വലിയ ചിലവ് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നോ അടുക്കളയിൽ മറ്റെന്തിനേക്കാളും ചിലവ് ഗ്യാസിനാണ്. ഓരോ തവണയും ഗ്യാസിന്റെ വില വർധിച്ചുവരികയാണ്. അതിനാൽ തന്നെ ഗ്യാസ് പാഴാക്കാതെ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
ഗ്യാസ് സ്റ്റൗവിലാണ് ഇന്ന് അധികപേരും പാചകം ചെയ്യുന്നത്. ഉപയോഗം കൂടുന്നതിനനുസരിച്ച് അപകടങ്ങളും കൂടുന്നു. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇത് ഗ്യാസ് പാഴാകാനും കാരണമാകുന്നു.
ഭക്ഷണം പാകം ചെയ്യുമ്പോൾ കുഴിവുള്ള പാത്രങ്ങൾ ഉപയോഗിക്കരുത്. പകരം പരന്ന പാത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്. കുഴിവുള്ള പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അമിതമായി തീ ആവശ്യം വരുന്നു.
പാചകം ചെയ്യാൻ തുടങ്ങുമ്പോൾ തീ കൂട്ടി വയ്ക്കരുത്. ആദ്യം സിമ്മിലിട്ടതിന് ശേഷം പതിയെ തീ കൂട്ടിവയ്ക്കാം.
ഭക്ഷണ സാധനങ്ങൾ പാകത്തിന് ആവശ്യമായ രീതിയിൽ ചൂടായതിനുശേഷം തെർമൽ കുക്കറിൽ വെച്ച് ബാക്കി പാകം ചെയ്തെടുക്കാം. ചൂട് തങ്ങിനിൽക്കുന്നതുകൊണ്ട് തന്നെ ഭക്ഷണം എളുപ്പത്തിൽ പാകമായി കിട്ടും.
ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചതിനുശേഷം മാത്രം പാചകം ചെയ്യാം. ചിലർ പാത്രം വെച്ചതിനുശേഷം തീ സിമ്മിലിട്ട് പോകാറുണ്ട്. തീ കുറച്ചുവെച്ചതുകൊണ്ട് കാര്യമില്ല.
അടുപ്പിൽ പാത്രം വയ്ക്കുമ്പോൾ നനവോടെ വെക്കരുത്. കഴുകിയെടുത്ത പാത്രമാണെങ്കിൽ അതിൽനിന്നുമുള്ള ഈർപ്പം മുഴുവനായും തുടച്ചുകളഞ്ഞതിന് ശേഷം മാത്രം പാചകം ചെയ്യാൻ വയ്ക്കാം.
ഗ്യാസ് ലീക്ക് ചെയ്യുന്നില്ലെന്ന് എപ്പോഴും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് ഗ്യാസ് നഷ്ടമാകുകയും അപകടങ്ങൾ ഉണ്ടാകുവാനും കാരണമാകുന്നു.
വലിയ ബർണറുകൾ ഉപയോഗിച്ചാൽ അമിതമായി ഗ്യാസ് ചിലവാകും. പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് വലിയ പാത്രങ്ങൾ ആണെങ്കിൽ മാത്രം വലിയ ബർണർ ഉപയോഗിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]