
റിയാദ്: സൗദിയിൽ ടാക്സി ഓടിക്കണമെങ്കിൽ ഗതാഗത വകുപ്പിന്റെ ‘ഡ്രൈവർ കാർഡ്’ നിർബന്ധം. ഡൈവിങ് ലൈസൻസിന് പുറമെ ഡ്രൈവർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡാണ് ഇത്. ഡ്രൈവിങ് ലൈസൻസും ഡ്രൈവർ കാർഡും ഇല്ലാതെ ഒരു ഡ്രൈവർക്കും ടാക്സി മേഖലയിൽ ജോലി ചെയ്യാനാവില്ല. നിയമം മെയ് ഒന്ന് മുതൽ പ്രാബല്യത്തിലായി.
ടാക്സി സർവിസ് നടത്താൻ ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും ഡ്രൈവർമാരുടെ സ്റ്റാറ്റസ് തിരുത്തൽ വേഗത്തിലാക്കാനും സമയപരിധി അവസാനിക്കുന്നതിന് മുമ്പ് അവർ കാർഡ് നേടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗതാഗത അതോറിറ്റി മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഡ്രൈവിങ് ലൈസൻസ്, മെഡിക്കൽ ചെക്കപ്പ് റിപ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് പരിശീലന സർട്ടിഫിക്കറ്റ് എന്നിവയാണ് ഡ്രൈവർ കാർഡ് കിട്ടാൻ വേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]